NEWS
ഇസ്രയേൽ പ്രധാനമന്ത്രി ഉൾപ്പെടെ 37 പേർക്കെതിരെ അറസ്റ്റ് വാറണ്ട്
09/11/2025 06:23 AM IST
nila

ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, സൈനിക മേധാവി ഏയൽ സാമിർ എന്നിവരുൾപ്പെടെ 37 പേരെതിരെയാണ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. ഗാസയിലെ സാധാരണ ജനങ്ങൾക്കെതിരെയും സഹായവുമായി എത്തിയ കപ്പലുകൾക്കെതിരെയും നടത്തിയ ആക്രമണങ്ങളുടെ പേരിലാണ് ഇസ്താംബുൾ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തുർക്കിയുടെ നീക്കത്തെ ഇസ്രയേൽ “രാഷ്ട്രീയ നാടകം” എന്ന് വിശേഷിപ്പിച്ചു. പ്രസിഡന്റ് എർദൊഗാന്റെ പി.ആർ സ്റ്റണ്ടാണിതെന്ന് വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ ആരോപിച്ചു. അതേസമയം, തുർക്കിയുടെ നടപടിയെ ഹമാസ് സ്വാഗതം ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











